Skip to content
November 17, 2026
⌕

ഉദയാസ്തമന പൂജയോടെ ഏകാദശി ആഘോഷിക്കും.

November 17, 2026
Share this post to

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്‌ച ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഗീതാദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ഏകാദശി നാളിൽ അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരിയിൽ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം ഭരണസമിതി തീരുമാനം. രാവിലെ 5 മുതൽ വൈകിട്ട് 5 മണിവരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, പ്രദക്ഷിണം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം. സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും.

ദശമി ദിവസമായ നവംബർ 20 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം (പൂജാ സമയങ്ങൾ ഒഴികെ) ദ്വാദശി ദിവസമായ നവംബർ 22ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ 8 മണിക്ക് ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടാകില്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.

ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ അന്നലക്ഷമി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഭക്തർക്കായി നൽകും. 40,000 പേർക്കാണ് പ്രസാദ ഊട്ട് തയ്യാറാക്കുന്നത് . ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടർന്ന് ബുഫേ സമ്പ്രദായത്തിൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിൻ്റെ വരികൾ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിൽ പ്രസാദ ഊട്ടിനായി 42.75 ലക്ഷം രൂപയുടെതാണ് എസ്റ്റിമേറ്റ് .

ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്ര നട രാവിലെ അടക്കുന്നത് വരെ ഭക്ത ർക്ക് ദ്വാദശി പണം സമർപ്പിക്കാം. ഇവർക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഇരിക്കാവുന്നതാണ്. ദ്വാദശി ഊട്ട് കാലത്ത് 7 മുതൽ തുടങ്ങും. ദ്വാദശി ദിവസം രാവിലെ 8 മണി വരെ മാത്രമെ ദർശനം സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. ദ്വാദശി ദിവസം ഇത് വരെ 76 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട് പുലർച്ചെ നാല് മണിക്ക് താലി കെട്ട് ആരംഭിക്കും എട്ട് മണിക്ക് ക്ഷേത്രം അടയ്ക്കുന്നതിന് മുൻപായി താലികെട്ട്പൂർത്തിയാക്കും

ഏകാദശി ദിവസം രാവിലെ 6.30 പഞ്ചവാദ്യം 11 അകമ്പടിയോടെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. മണിയോടെ എഴുന്നെള്ളിച്ച് പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച് നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേരും. അതിവിശിഷ്ടമായ സ്വർണ്ണക്കോലം എഴുന്നെള്ളിക്കും. രാത്രിവിളക്കിന് പാർത്ഥ സാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് ദാമോദർദാസ്, വിനായകൻ, ഗോപാലക്യഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ അണി നിരക്കും.

അഷ്ടമി ദിവസമായ നവംബർ 18 ന് സ്വർണ്ണ കോലം ഏറ്റുന്നത് ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ ആണ്. കൊമ്പൻമാരായ വിഷ്‌ണുവും, ഗോപാലകൃഷ്ണനും പറ്റാനകളാകും. നവമി ദിനത്തിൽ (നവംബർ 19) ദേവസ്വം കൊമ്പൻ വലിയ വിഷ്ണു‌ കോലമേറ്റും, ബൽറാമും ചെന്താമരാക്ഷനും പറ്റാനകളാകും. ദശമി ദിനമായ (നവംബർ 20) ന് കൊമ്പൻ ദാമോദർ ദാസ് സ്വർണ്ണക്കോലമേറ്റും. വിനായകൻ, ഗോപാലകൃഷ്ണൻ എന്നിവർ പറ്റാനകളാകും. ഏകാദശി ദിനത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റും. വിഷ്‌ണു. രവി കൃഷ്‌ണൻ എന്നിവർ പറ്റാനകളാകും. രാവിലെ എഴുന്നള്ളിപ്പിന് ശ്രീധരൻ വിഷ്‌ണു, രവി കൃഷ്‌ണൻ പറ്റാനകൾ ആകും. ഏകാദശി ദിവസം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പിൽ ദാമോദർദാസ്, വിനായകൻ, ഗോപാലകൃഷ്‌ണൻ എന്നീ ദേവസ്വം കൊമ്പൻമാർ പങ്കെടുക്കും.

ഏകാദശി ദിവസം രാവിലെ കാഴ്‌ച ശീവേലിക്ക് കിഴക്കുട്ട് അനിയൻ മാരാർ ആന്റ് പാർട്ടി മേളം ഒരുക്കും. സന്ധ്യയ്ക്ക് തായമ്പക മഞ്ചേരി ഹരിദാസ് ആൻറ് പാർട്ടി,തിരുവല്ല രാധാക്യഷ്ണൻ ആന്റ് പാർട്ടി രാത്രി വിശേഷാൽ മേളം ഒരുക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം ഗുരുവായൂർ ശശിമാരാർ ( ഇടയ് ക്ക) നെന്മാറ കണ്ണൻ (നാഗസ്വരം) . ക്ഷേത്രത്തിന് പുറത്ത് വിശേഷാൽ പഞ്ചവാദ്യവും നടക്കും.

Get more updates from Pudukad News on Google