സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാം, വിവാഹം കഴിക്കാം’; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 23.50 ലക്ഷം

സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാം, വിവാഹം കഴിക്കാം’; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 23.50 ലക്ഷം

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അജ്ഞാതൻ കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ അൻപത്താറുകാരിയിൽ നിന്ന് 23.50 ലക്ഷം രൂപ തട്ടിയെടുത്തു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിയാണ് പണം തട്ടിയതെന്ന് വീട്ടമ്മ കോഴിക്കോട് സൈബർ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രതി പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഫെയ്സ് ബുക്ക്, വാട്സാപ്പ് മുഖേന ചാറ്റ് ചെയ്ത് സൗഹൃദത്തിലായിരുന്നു ഇവർ. സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാമെന്നും വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ച് വഞ്ചനയിലൂടെ പണം തട്ടുകയായിരുന്നു. ഒക്ടോബർ 22 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ 10 തവണകളിലായാണ് പണം കൈമാറിയത്. വെള്ളിമാടുകുന്നിലെ ദേശസാൽകൃത ബാങ്ക് അക്കൗണ്ടിൽ നിന്നാണ് വലിയൊരു തുക ഇവർക്ക് നഷ്ടമായത്.

The post സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാം, വിവാഹം കഴിക്കാം’; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 23.50 ലക്ഷം appeared first on Express Kerala.

Spread the love
See also  ആശ്വാസമായി ട്രംപ് പ്രഭാവം; ബാരലിന് 120-ൽ നിന്ന് 92 ഡോളറിലേക്ക് കൂപ്പുകുത്തി ക്രൂഡ് ഓയിൽ

New Report

Close