പൈതൃകത്തിന്റെ ഏകാദശി സാംസ്കാരിക സമ്മേളനവും, ദീപ കാഴചയും

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്‍റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഏകാദശി സാംസ്കാരിക സമ്മേളനം കർമ്മ ശ്രേഷ്ഠ പുരസ്കാര ദാനം ഏകാദശി ദീപക്കാഴ്ച എന്നീ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മ ശ്രേഷ്ഠ പുരസ്കാരദാനവും നവംബർ 21ന് കാലത്ത് 9:30ന് രുക്മണി റീജൻസിയിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും
എൽ എം ആർ കെ സ്ഥാപകനും ക്യാപ്റ്റനുമായ രജിത്ത് കുമാർ യോഗം ഉദ്ഘാടനം ചെയ്യും യോഗത്തിൽ കർമ്മശ്രേഷ്ഠ പുരസ്കാരം പ്രശസ്ത റിട്ട ആർക്കിയോളജിസ്റ്റ് റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദിന് സമ്മാനിക്കും’10,001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങിയതാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം യോഗത്തിൽ ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും .തുടർന്ന് ഏകാദശി ഭക്ഷണം അന്നദാനമായി നൽകും
വൈകീട്ട് ആറുമണിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ സഹകരണത്തോടെ ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ദീപ കാഴ്ച ഒരുക്കും കൊല്ലം ചവറ മഹാലക്ഷ്മി വിളക്കിന്റെ സഹകരണത്തോടെ നടത്തുന്ന ദീപക്കാഴ്ച ഗുരുവായൂർ ക്ഷേത്രം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും ഗുരുവായൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ മുഖ്യ അതിഥിയായി പങ്കെടുക്കും വാർത്ത സമ്മേളനത്തിൽ വർക്കിംങ്ങ് ചെയർമാൻ അഡ്വ . രവി ചങ്കത്ത് ജനറൽ കൺവീനർ ഡോക്ടർ കെ ബി പ്രഭാകരൻ ട്രഷറർ കെ കെ വേലായുധൻ കൺവീനർമാരായ മണലൂർ ഗോപിനാഥ് ജയൻ മേനോൻ മുരളി അകമ്പടി എ കെ ദിവാകരൻ ശ്രീകുമാർ പി നായർ, രവി വട്ട ര ങ്ങത്ത്, കെ.സുഗതൻ, രാധാ കൃ ഷണൻ ആലക്കൽ തുടങ്ങിയവർ പങ്കെടുത്തു




