Skip to content
November 19, 2026
⌕

കുന്നംകുളത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച;

November 18, 2026
Share this post to

കുന്നംകുളം: അഞ്ഞൂർകുന്നിൽ അടച്ചിട്ട വീട്ടിൽ കവർച്ച നടത്തി 16 പവനോളം സ്വർണം കവർന്നു അഞ്ഞൂർകുന്ന് ആലുങ്ങൽ അമ്പലത്തിന് സമീപം മേഞ്ചേരി മൂലയിൽ താമസിക്കുന്ന കമല ശശിധര(63) ന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീടിന്റെ ഗ്രിൽ തകർത്ത ശേഷം മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 16 പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്.കോയമ്പത്തൂരിൽ താമസിക്കുന്ന കുടുംബം ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് കുന്നംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പിള്ളി, സബ് ഇൻസ്പെക്ടർ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.മേഖലയിലെ സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google