എച്ച് യു ഡി ഇമിഗ്രേഷൻ സ്റ്റാറ്റസ് ചട്ടം കൊണ്ടു വന്നത് അപലപനീയമെന്നു ട്രൈ-കോക്കസ്

മിശ്ര വംശജരെ പബ്ലിക് ഹൗസിംഗിൽ നിന്ന് പുറത്താക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന നീക്കത്തെ ട്രൈ-കോക്കസ് ശക്തമായി അപലപിച്ചു. പതിനായിരക്കണക്കിനു അമേരിക്കൻ കുട്ടികളും അതിൽ ഉൾപെടുന്നു ഏഷ്യൻ പാസിഫിക് അമേരിക്കൻ കോക്കസ് ചെയർ ഗ്രേസ് മെങ്, ഹിസ്പാനിക് കോക്കസ് ചെയർ അഡ്രിയാനോ എസ്പൈലറ്റ്, ബ്ലാക്ക് കോക്കസ് ചെയർ യെവട്ടെ ക്ലാർക്ക് എന്നിവർ ഒപ്പുവച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെൻ്റ് (എച്ച് യു ഡി) കൊണ്ടുവന്നിട്ടുളള ചട്ടം സബ്സിഡിയുള്ള പബ്ലിക് ഹൗസിംഗിൽ താമസിക്കാൻ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കണം എന്നാണ്. പാർപ്പിട പ്രതിസന്ധി ഉള്ളപ്പോൾ കൊണ്ടുവന്ന ചട്ടം വസ്തുത കുടുംബങ്ങളെ തെരുവിൽ എറിയുമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. “ഉപദ്രവകരമായ ഈ നിയമം റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.”
വീട്ടിലുള്ള ഒരാളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് വിഷയമാക്കി ഒരു കുടുംബത്തെയും വീടില്ലാത്തവർ ആക്കാൻ പാടില്ല എന്ന് അവർ പറഞ്ഞു. മിക്സഡ് സ്റ്റാറ്റസ് ഉള്ള കുടുംബങ്ങൾക്ക് പബ്ലിക് ഹൗസിംഗിൽ താമസിക്കാൻ അനുമതിയുണ്ട്. എന്നാൽ സബ്സിഡി കിട്ടാതെ വരുന്ന വിഭാഗങ്ങൾ കൂടി ഉണ്ടെങ്കിൽ അവർക്ക് ഉയർന്ന വാടക നൽകേണ്ടി വരും. എച്ച് യു ഡിക്ക് അതൊരു നല്ല വരുമാനമാണ്.
അതിൽ നിന്നു ശക്തമായ എതിർപ്പുണ്ടായിട്ടും എച്ച് യു ഡി മുന്നോട്ടു തന്നെ. ഇമിഗ്രേഷൻ സ്റ്റാറ്റസിൽ എച്ച് യു ഡി റോളിനെ ട്രൈ-കോക്കസ് എതിർക്കുന്നു




