എരുമേലി കരിങ്കല്ലുമുഴിയില്‍ ജലസ്രോതസുകളിലേക്കു വന്‍തോതില്‍ മാലിന്യം തള്ളുന്നു. തീര്‍ഥാടന കാലത്ത് ആരോഗ്യ-പരിസ്ഥിതി ഭീഷണി രൂക്ഷം. തോട്ടില്‍ മാലിന്യം ഇട്ടത് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പിടികൂടി. അര ലക്ഷം രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാന്‍ പ്രാഥമിക തീരുമാനം

കോട്ടയം: എരുമേലി കരിങ്കല്ലുമുഴി ഭാഗത്തുള്ള അമ്പലം തോട്ടിലേക്കും വലിയ തോട്ടിലേക്കും വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പ്രദേശത്ത് ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ മേഖലയിലെ പ്രധാന ജലസ്രോതസ്സുകള്‍ മലിനമാകുന്നത് തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്.
പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭക്ഷണമാലിന്യങ്ങളും ഉള്‍പ്പെടെയുള്ളവ രാത്രികാലങ്ങളില്‍ തോട്ടിലേക്ക് വലിച്ചെറിയുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മാലിന്യം അടിഞ്ഞുകൂടിയതോടെ തോട്ടിലെ വെള്ളം ഉപയോഗശൂന്യമാവുകയും പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്.
തീര്‍ത്ഥാടന കാലമായതിനാല്‍ നിരവധി അയ്യപ്പഭക്തര്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആശ്രയിക്കുന്ന ജലസ്രോതസ്സുകളാണ് ഇത്തരത്തില്‍ മലിനമാക്കപ്പെടുന്നത്. ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്ത് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും, തോട് ശുചീകരിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
പരാതിയെ തുടര്‍ന്നു എരുമേലി കരിങ്കല്ലുമ്മുഴിയില്‍ തോട്ടില്‍ മാലിന്യം ഇട്ടത് പഞ്ചായത്ത് സെക്രട്ടറി എച്ച് അജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. കേസെടുത്ത് അര ലക്ഷം രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാന്‍ പ്രാഥമിക തീരുമാനം.
അയ്യപ്പ ഭക്തര്‍ പുണ്യ സ്നാനം നടത്തുന്ന തോട് മലിനമാക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കണം എന്ന് ഇന്നലെ നിയമസഭ പരിസ്ഥിതി സമിതി നടത്തിയ സിറ്റിങ്ങില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പിഴ തുക അര ലക്ഷം ആക്കാന്‍ പ്രാഥമിക നിര്‍ദേശമായത്. കൂടാതെ മാലിന്യം നീക്കി ശുചീകരണം കുറ്റക്കാര്‍ നടത്തുകയും വേണ്ടി വരും. തോട്ടില്‍ വ്യാപകമായി പരിശോധന തുടരുമെന്നും മാലിന്യ മുക്തമാക്കുന്നതിന് നാട്ടുകാരുടെ സഹകരണവും പിന്തുണവും ഉണ്ടാകണമെന്നും സെക്രട്ടറി പറഞ്ഞു.




