Skip to content
November 19, 2026
⌕

ചേറ്റുപുഴ കോൾ പാടത്ത് വൻ അഗ്നിബാധ, ജൽ ജീവൻ മിഷന്റെ പൈപ്പുകൾ കത്തി നശിച്ചു.

November 19, 2026
Share this post to

അരിമ്പൂർ: ജൽ ജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിക്കായി സൂക്ഷിച്ചിരുന്ന 100 കണക്കിന് പൈപ്പുകൾ കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആളി പടർന്ന തീ സമീപത്തെ വൈദ്യുതി ട്രാൻസ് ഫോർ മറിലേക്ക് പടരുമെന്ന ഭീതിയിലായിരുന്നു നാട്ടുകാർ.വിവരമറിഞ്ഞ് തൃശൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് തീയണച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. കോൾ പാടശേഖരങ്ങളിലൂടെ കുടിവെള്ളം കൊണ്ടു പോകുന്നതിന് സ്ഥാപിയ്ക്കാനായി വർഷങ്ങളായി ചേറ്റുപുഴ പടിഞ്ഞാറെ പാടശേഖരത്തിന് സമീപം കൂട്ടിയിട്ടിരുന്ന പൈപ്പുകളിൽ വലിയൊരു ഭാഗം രണ്ട് വർഷം മുമ്പ് സമാന രീതിയിൽ തീപിടിച്ച് നശിച്ചിരുന്നു. ബാക്കിയുള്ള പൈപ്പുകൾ അടിയന്തിരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ബന്ധപ്പെട്ട വാട്ടർ അതോറിറ്റി അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സിപിഎം മനക്കൊടി ലോക്കൽ സെക്രട്ടറി കെ.രാഗേഷ് പറഞ്ഞു. രണ്ട് വർഷം മുമ്പുണ്ടായ തീപിടുത്തതിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും തുടർന്ന അനാസ്ഥ ഒന്ന് കൊണ്ട് മാത്രമാണ് ലക്ഷങ്ങൾ വിലവരുന്ന ബാക്കിയുള്ള പൈപ്പുകളും കത്തിനശിച്ചതെന്നും പൊതുമുതലിൽ നിന്നുണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരിൽ നിന്നും കരാറുകാരനിൽ നിന്നും ഈടാക്കണമെന്നും കേരള കർഷകസംഘം മണലൂർ ഏരിയ ട്രഷറർ കൂടിയായ കെ രാഗേഷ് ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google