Skip to content
November 19, 2026
⌕

പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി വാടാനപ്പള്ളി പഞ്ചായത്തിലെ ഹരിതകർമസേന അംഗം മാതൃകയായി

November 19, 2026
Share this post to

വാടാനപ്പള്ളി :പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരിച്ചു നൽകി ഹരിതകർമസേന അംഗം മാതൃകയായി.വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ ഷീല സോമനാണ് സ്വർണ മാല കണ്ടുകിട്ടിയത്.പഞ്ചായത്തിലെ നടുവിൽക്കര പ്രദേശത്ത് വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിനിടയിൽ വ്യാപാരിയായ വന്നേരി സുഗതന്റെ വീട്ടിൽ നിന്ന് ലഭിച്ച മാലിനൃ ചാക്കിൽ നിന്നാണ് സ്വർണമാല ലഭിച്ചത്. സ്വർണ മാല ലഭിച്ചിട്ടും ഇവരുടെ കണ്ണ് മഞ്ഞളിച്ചില്ല. ഇവർ ഇക്കാര്യം നിറപുഞ്ചിരികളോടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് മാല ഇവർ സുഗതൻ്റെ വീട്ടിലെത്തി ഭാര്യക്ക് കൈമാറുകയായിരുന്നു. മുൻ കുടുംബശ്രീ ചെയർപേഴ്സനും സി. പി. എം പാർട്ടി അംഗവുമാണ് ഷീല. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി. ബി. സുനിൽകുമാർ, വി. ഇ. ഒമാരായ ഷീന, രജിത എന്നിവരും സ്വർണ മാല കൈമാറ്റ ചടങ്ങിൽ സന്നിഹിതരായിരുന്നു

Get more updates from Pudukad News on Google