Skip to content
November 20, 2026
⌕

വഖഫ് ബോർഡുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജ്ജികൾ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.സംസ്ഥാന സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സാഹചര്യത്തിലാണ് നടപടി :ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സിംഗിൾ ബെഞ്ച് മുമ്പാകെയുള്ള ഹർജിയിൽ ആക്ട്സ് കക്ഷി ചേരും

November 19, 2026
Share this post to

കൊച്ചി :സംസ്ഥാന സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച എല്ലാ പൊതു താല്പര്യ ഹർജികളും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് തീർപ്പാക്കി.

മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ (WP. 135/26) ഡിവിഷൻ ബെഞ്ച്.

നൽകിയ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചിരുന്നു അത് മുൻ നിറുത്തിയാണ് ഇത് സംബന്ധിച്ച ഹർജ്ജികൾ തീർപ്പാക്കിയത്..

 എന്നാൽ പുനസംഘടനയെ  ചോദ്യം ചെയ്തു മുൻ വഖഫ് ബോർഡ് ചെയർമാൻ കെ എ . ഹംസ സമർപ്പിച്ചിട്ടുള്ള ഹർജ്ജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇതിൽ കക്ഷി ചേരുവാൻ ജോർജ് സെബാസ്റ്റ്യൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എം.പി.മാരുടെയും, ബാർ കൗൺസിൽ അംഗങ്ങളുടെയും പ്രതിനിധിയെ നിയോഗിക്കുമ്പോൾ ഒരു ഹിന്ദുവിനെയും, ഒന്ദ ക്രൈസ്തവനെയും ഉൾപ്പെടുത്തണമെന്നാണ് അഭ്യർത്ഥന.

Get more updates from Pudukad News on Google