Skip to content
November 20, 2026
⌕

“കടയ്ക്കൽ വയലായിൽ റേഷൻ കട ജീവനക്കാരനെ കടയ്ക്കുള്ളിൽ കുത്തിക്കൊലപ്പെടുത്തി”: മാനന്തവാടി ബസിൽ രക്ഷപ്പെടാൻ ശ്രമിച്ച 65-കാരൻ കൂത്താട്ടുകുളത്ത് പിടിയിൽ | Kadakkal murder

November 19, 2026
Share this post to
Kadakkal murder

കൊല്ലം: കടയ്ക്കൽ വയലായിൽ റേഷൻ കട ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത് (Kadakkal murder). സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ സ്വദേശി വിൽസണെ (65) പൊലീസ് പിടികൂടി.

റേഷൻ കടയ്ക്കുള്ളിൽവെച്ചാണ് അനിൽകുമാറിന് കുത്തേറ്റത്. കൊലപാതകത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

കൃത്യത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി പത്തനാപുരത്തുനിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. യാത്രയ്ക്കിടെ കൂത്താട്ടുകുളത്തുവെച്ചാണ് കടയ്ക്കൽ പൊലീസ് ഇയാളെ പിടികൂടിയത്.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Story Summary:
A 62-year-old ration shop employee, Anilkumar, was stabbed to death inside a ration shop at Vayala in Kadakkal, Kollam. Police arrested Wilson (65), a native of Kulathupuzha, while he was allegedly attempting to escape on a bus to Mananthavady. Preliminary information suggests that a financial dispute may have led to the murder. Further investigation is underway.

Get more updates from Pudukad News on Google