Skip to content
November 20, 2026
⌕

ഫിഫ റാങ്കിങ്: ചരിത്രനേട്ടവുമായി മൊറോക്കോ അഞ്ചാമത്; ഇന്ത്യ 141-ാം സ്ഥാനത്ത് | FIFA rankings

November 19, 2026
Share this post to
FIFA rankings

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ പുരുഷ ഫുട്ബോൾ ലോക റാങ്കിങ് പട്ടികയിൽ ചരിത്രനേട്ടം സ്വന്തമാക്കി മൊറോക്കോ. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തിയതോടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. അതേസമയം, മൂന്ന് സ്ഥാനങ്ങൾ താഴേക്ക് പോയ ഇന്ത്യ 141-ാം റാങ്കിലെത്തി.

ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തി. അർജന്റീന രണ്ടാം സ്ഥാനത്തും ഫ്രാൻസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. മൊറോക്കോയുടെ മുന്നേറ്റത്തോടെ പോർച്ചുഗൽ ആറാം സ്ഥാനത്തേക്കും ബ്രസീൽ ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ന്യൂസിലൻഡിനോടേറ്റ തോൽവി ഇന്ത്യക്ക് തിരിച്ചടി

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 3-0ന് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ റാങ്കിങ് ഇടിയാൻ കാരണമായത്. നിലവിൽ 1079.99 പോയിന്റാണ് ഇന്ത്യക്കുള്ളത്.

അതേസമയം, റാങ്കിങ്ങിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ലിബിയയാണ്. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലിബിയ 106-ാം റാങ്കിലെത്തി.

അഞ്ചാം സ്ഥാനം മൊറോക്കോയുടെ ഫുട്ബോൾ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിങ്ങാണ്.

Story Summary :
Morocco has achieved a historic milestone in the latest FIFA men’s world rankings, climbing two places to fifth and becoming the first African nation to enter the top five. Spain remains at the top, followed by Argentina, France and England. India dropped three places to 141st after losing 3-0 to New Zealand, with 1,079.99 points. Libya recorded the biggest improvement, moving up seven places to 106th.

Get more updates from Pudukad News on Google