Skip to content
November 20, 2026
⌕

പയ്യന്നൂരിൽ ഇന്റീരിയർ സ്ഥാപനത്തിൽ വൻ തീപിടുത്തം: ഉറങ്ങിക്കിടന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു | Fire Breaks Out

November 20, 2026
Share this post to
Fire Breaks Out

കണ്ണൂർ: പയ്യന്നൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ സ്ഥാപനത്തിൽ പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വെള്ളിയാഴ്ച പുലർച്ചെ 1.20-ഓടെയാണ് സ്ഥാപനത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ കടയിലുണ്ടായിരുന്ന സോഫകൾ, കുഷ്യൻ നിർമ്മാണത്തിനുള്ള മെഷീനുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ കത്തിനശിച്ചു.(Fire Breaks Out at Interior Shop in Payyanur Kannur Man Inside Escapes Unhurt)

തീപിടുത്തമുണ്ടായ സമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് എന്നയാൾ പുകയും ചൂടും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉണർന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

സമീപത്തെ മുറിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലേക്ക് തീ പടരുന്നത് അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തടയാനായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു.

Story Summary

A major fire broke out early this morning around 1:20 AM at Tess Well Cushion and Curtain Works, an interior establishment on Payyanur Bypass Road in Kannur, causing an estimated loss of around Rs 2 lakh. Sofas, cushion-making machinery, and raw materials were destroyed, while a man sleeping inside, Rasheed, escaped unharmed after waking up to smoke and heat.

Get more updates from Pudukad News on Google