‘UDF സർക്കാർ അധികാരത്തിൽ വന്നിട്ട് 6 മാസമായിട്ടും മദ്യനയം രൂപീകരിച്ചിട്ടില്ല, മുഖ്യമന്ത്രി ഓന്ത് നിറം മാറുന്നത് പോലെ മാറി’: MB രാജേഷ് | MB Rajesh

പാലക്കാട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസം പിന്നിട്ടിട്ടും ഇതുവരെ മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്നും, ഡ്രൈ ഡേ തന്നെ ഒഴിവാക്കണമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി നീങ്ങുകയാണെന്നും സിപിഎം നേതാവ് എം.ബി. രാജേഷ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ മദ്യമൊഴുക്കുകയാണെന്ന് നേരത്തെ വിമർശിച്ചിരുന്നവരാണ് ഇപ്പോൾ ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(MB Rajesh Slams UDF Government Over Missing Liquor Policy)
മദ്യനയത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി സതീശൻ ‘ഓന്ത് നിറം മാറുന്നത് പോലെ’ നിലപാടുകൾ മാറ്റുകയാണെന്ന് രാജേഷ് കുറ്റപ്പെടുത്തി. “നിലപാടുകളുടെ രാജകുമാരൻ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവസരവാദത്തിന്റെ ചക്രവർത്തിയായി മാറിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ കെസിബിസി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണ്ടപ്പെട്ടവർക്ക് ബാർ ലൈസൻസ് ലഭിക്കുന്നതിനായി സർക്കാർ ഉത്തരവുകൾ വൈകിപ്പിക്കുകയാണെന്നും, നിയമവിരുദ്ധമായി നൽകിയെന്ന് പറയുന്ന അഞ്ച് ബാർ ലൈസൻസുകൾ എക്സൈസ് മന്ത്രി ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും രാജേഷ് ആരോപിച്ചു.
മന്ത്രിസഭയിൽ പരസ്പര വിശ്വാസമില്ലെന്നും ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തെയും എം.ബി. രാജേഷ് പരിഹസിച്ചു. അവർ തിരിച്ചുവരട്ടെയെന്നും അതിനുള്ള കുടുംബബന്ധം അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Story Summary
CPM leader and former Excise Minister M.B. Rajesh criticized the UDF government for failing to formulate an alcohol policy six months into its term and alleged that Chief Minister Satheesan is shifting stances like a chameleon, moving to scrap dry days. He accused the government of delaying bar license orders to favor close associates.




