Skip to content
November 20, 2026
⌕

ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ നീ​ക്ക​ത്തി​ൽ ‌‌‌പ്ര​തി​ക​രി​ക്കാ​തെ കെ. ​മു​ര​ളീ​ധ​ര​ൻ. പാ​ർ​ട്ടി ത​ന്നോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യി ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി നേതാവ്

November 20, 2026
Share this post to

കൊ​ച്ചി: ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ നീ​ക്ക​ത്തി​ൽ ‌‌‌പ്ര​തി​ക​രി​ക്കാ​തെ കെ. ​മു​ര​ളീ​ധ​ര​ൻ. പാ​ർ​ട്ടി ത​ന്നോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യി ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

പ​ത്മ​ജ​യു​ടെ തി​രി​ച്ചു​വ​ര​വി​ൽ മു​ഖ്യ​മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മ​ട​ക്ക​മു​ള്ള നേ​തൃ​ത്വം ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 


ബി​ജെ​പി വി​ട്ട് ആ​ളു​ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​പ്പോ​ൾ പ​ണി കു​റ​വാ​ണെ​ന്നും ആ ​പ​ണി മ​റ്റു​ചി​ല​ർ ഏ​റ്റെ​ടു​ക്കു​ന്നു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. 


ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​രും ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കു​മെ​ന്നാ​ണ് പ​ത്മ​ജ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​നെ ഫോ​ണി​ൽ വി​ളി​ച്ച് ന​ന്ദി​യും അ​റി​യി​ച്ചു.


ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ ആ ​തെ​റ്റ് തി​രു​ത്തു​ക​യാ​ണെ​ന്നു​മാ​ണ് പ​ത്മ​ജ​യു​ടെ പ്ര​തി​ക​ര​ണം. ബി​ജെ​പി​യു​ടെ ആ​ശ​യ​ങ്ങ​ൾ പ​ഠി​ക്കാ​തെ എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. 


ബി​ജെ​പി വി​ട്ട കാ​ര്യം ആ​ദ്യം അ​റി​യി​ച്ച​ത് കെ. ​മു​ര​ളീ​ധ​ര​നെ മാ​ത്ര​മാ​ണെ​ന്നും ചേ​ട്ട​നെ തി​രി​ച്ചു​കി​ട്ടി​യ​തി​ലാ​ണ് സ​ന്തോ​ഷ​മെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. പ​ദ​വി ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട​ല്ല രാ​ജി​യെ​ന്നും ബി​ജെ​പി ത​നി​ക്ക് വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പ​ത്മ​ജ വ്യ​ക്ത​മാ​ക്കി.

Get more updates from Pudukad News on Google