Skip to content
November 20, 2026
⌕

“ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെ വീട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ചു”: നേഹ ബിഷ്ടിന്റെ പിതാവടക്കം രണ്ടുപേർ അറസ്റ്റിൽ | Delhi influencer case

November 20, 2026
Share this post to
Delhi influencer case

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ മാത്രം പരിചയമുണ്ടായിരുന്ന യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെ വീട്ടിലെത്തിയ 28-കാരൻ മർദനമേറ്റ് മരിച്ച സംഭവത്തിൽ ഇൻഫ്ലുവൻസറുടെ പിതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Delhi influencer case). ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള നേഹ ബിഷ്ടിനെ കാണാനെത്തിയ ഉത്തർപ്രദേശ് ഗാസിപുർ സ്വദേശി അഭിനവാണ് മരിച്ചത്. നേഹയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചെന്നറിഞ്ഞതിനെ തുടർന്നാണ് ഇയാൾ ഡൽഹിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ചെന്നൈയിലെ സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അഭിനവ്, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്നു. ഇതിലൂടെ യുവതിയോട് ഏകപക്ഷീയമായ പ്രണയം തോന്നിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അഭിനവിനെ നേരിട്ട് പരിചയമില്ലായിരുന്നുവെന്നാണ് നേഹയുടെ ഭാഗത്തുനിന്നുള്ള വിവരം. ഡിസംബർ ആദ്യവാരമാണ് നേഹയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹനിശ്ചയത്തിന്റെയും ഒരുക്കങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

വീട്ടിൽ അതിക്രമിച്ചുകയറി വിവാഹം ആവശ്യപ്പെട്ടു

നവംബർ ഏഴിന് രാത്രി ഒൻപതോടെയാണ് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള നേഹയുടെ വീട്ടിൽ അഭിനവ് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ഇയാൾ നേഹയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവിനെ കുടുംബാംഗങ്ങളും സമീപവാസികളും ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു. അഭിനവ് മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

വീട്ടിൽ അതിക്രമിച്ചുകയറിയത് മോഷ്ടാവാണെന്ന് സംശയിച്ചാണ് ചിലർ ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ച് ഒന്നിലധികം ഫോൺവിളികൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അഭിനവ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയ്ക്കുശേഷം മരിച്ചു.

മുമ്പും നേഹയുടെ വീടിന് സമീപമെത്തി

അന്വേഷണത്തിനിടെ രണ്ടുമൂന്ന് മാസം മുമ്പും അഭിനവ് നേഹയുടെ വീടിന് സമീപം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. അന്ന് നേഹയുടെ സഹോദരന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയാണ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് വിവരം.

നേഹയുടെ വ്യക്തിപരമായ കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് അജ്ഞാത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽനിന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അഭിനവും നേഹയും തമ്മിൽ നേരിട്ട് പരിചയമുണ്ടായിരുന്നതിന് തെളിവുകളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പിതാവടക്കം രണ്ടുപേർ അറസ്റ്റിൽ

നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും വീട്ടിലെ വാടകക്കാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഭാരതീയ ന്യായസംഹിതയിലെ (BNS) 105-ാം വകുപ്പ് പ്രകാരം കേസെടുത്ത് ഇരുവരെയും റിമാൻഡ് ചെയ്തു. നേഹയുടെ സഹോദരനും അയൽവാസികൾക്കും മർദനത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

വീട്ടിൽ അതിക്രമിച്ചുകയറിയതിനും മർദനത്തിനും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്. അഭിനവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനാണ് പൊലീസിന്റെ ശ്രമം.

Story Summary:
A 28-year-old man named Abhinav died after being assaulted at the Delhi residence of Instagram influencer Neha Bisht. Police say he had developed a one-sided attachment to her through social media and travelled from Chennai after learning about her upcoming marriage. Neha’s father and a tenant have been arrested in connection with the case under Section 105 of the Bharatiya Nyaya Sanhita. Police are investigating the roles of other people involved in the assault.

Get more updates from Pudukad News on Google