കർണാടകയിൽ കടുത്ത ജലക്ഷാമം; തമിഴ്നാടിന് അധികജലം നൽകാനാകില്ലെന്ന് ഡി.കെ. ശിവകുമാർ | Karnataka water shortage

ബംഗളൂരു: കർണാടകയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ തമിഴ്നാടിന് അധികജലം നൽകാനാകില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (Karnataka water shortage). കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം നൽകാൻ കഴിയാത്ത സാഹചര്യം തമിഴ്നാട് യാഥാർഥ്യബോധത്തോടെ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നെങ്കിൽ തമിഴ്നാടിന് നൽകുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കാവേരി നദിയിൽ നടത്താറുള്ള ബാഗിന ആചാരം പോലും ഇത്തവണ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയുടെ വിധി നിലവിലെ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും സംസ്ഥാനത്തെ ജലലഭ്യതയിലെ പ്രതിസന്ധി അതിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരോട് പോലും വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജലപ്രതിസന്ധിയുടെ ഗൗരവം തമിഴ്നാടിനും മറ്റുള്ളവർക്കും അറിയാവുന്നതാണെന്നും ജലലഭ്യത കുറഞ്ഞതിനാലാണ് ഇത്തവണ ബാഗിന ചടങ്ങ് പോലും നടത്താൻ കഴിയാതിരുന്നതെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
Story Summar:
Karnataka Chief Minister D.K. Shivakumar has said the state cannot provide additional Cauvery water to Tamil Nadu due to a severe drinking water shortage. Reacting to a Supreme Court ruling on the Cauvery water dispute, he urged Tamil Nadu to understand Karnataka’s situation. He also noted that the state had advised farmers to use water carefully and could not conduct its customary Cauvery Bagina ceremony this year.




