പൂയപ്പള്ളിയിൽ ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി | Kollam news

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Kollam news). കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായ ദേവദർശാണ് മരിച്ചത്.
വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Summary:
A Class 6 student, Devadarsh, was found dead inside his house in Pooyappally, Kollam. He was a student of KNS Central School. Police have begun an investigation, with exam-related issues being considered as a preliminary possibility. The circumstances surrounding the death are yet to be established.




