
ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഇസ്മായിൽ കൊടി ഉയർത്തി. ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ, മുദരിസ് ഡോ അബ്ദുൽ ലത്തീഫ് ഹൈത്തമി, ഇസ്മായിൽ അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ വി ഷാനവാസ്, ട്രഷറർ പി വി ഇസ്ഹാക്ക്, ഭാരവാഹികളായ എ. ഹൈദ്രോസ്, കെ സി നിഷാദ്, ടി കെ മുഹമ്മദലി ഹാജി […]


