സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്! പവന് 91,720 രൂപ; നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം, സ്വര്‍ണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും (നവംബര്‍ 21) ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയിലും, പവന് (8 ഗ്രാം) 360 രൂപ കുറഞ്ഞ് 91,720 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്.
ഈ മാസം അഞ്ചാം തീയതിയും ആറാം തീയതിയും രേഖപ്പെടുത്തിയ ഗ്രാമിന് 13,385 രൂപയായിരുന്നു (പവന് 1,07,080 രൂപ) നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്നലത്തെ ഗ്രാമിന് 11,510 രൂപയും പവന് 92,080 രൂപയുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വില തുടര്‍ച്ചയായി ഇടിയുകയാണ്. നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 15,360 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 174.90 രൂപയും കിലോഗ്രാമിന് 1,74,900 രൂപയുമാണ് ഇന്നത്തെ വിപണി വില.




