സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപര്‍ത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം, ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ 24 വരെയാണ് നടക്കുക

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന് തിങ്കളാഴ്ച പുട്ടപര്‍ത്തി സന്ദര്‍ശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദര്‍ശനം. കേരള മുഖ്യമന്ത്രി പുട്ടപര്‍ത്തിയില്‍ എത്തുന്നത് ഇതാദ്യമാണ്.
പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ സത്യസായി ബാബയുടെ 101-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ നവംബര്‍ 16 മുതല്‍ 24 വരെയാണ് നടക്കുക.
ഇതിന്റെ ഭാഗമായി നവംബര്‍ 22-ന് നടക്കുന്ന ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗിന്റെ ബിരുദദാന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
നവംബര്‍ 16 മുതല്‍ 24 വരെ പ്രശാന്തി നിലയത്തില്‍ പ്രത്യേക ആത്മീയ, സാംസ്കാരിക പരിപാടികള്‍ നടക്കും. നവംബര്‍ 22-ന് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗിന്റെ 45-ാം ബിരുദദാന ചടങ്ങും, പ്രധാന ദിവസമായ നവംബര്‍ 23-ന് ഹില്‍ വ്യൂ സ്റ്റേഡിയത്തില്‍ രഥോത്സവം, സംഗീത കച്ചേരി, അന്നദാനം എന്നിവയും നടക്കും.




