കെ കെ മുഹമ്മദിന് കർമ്മ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ സാംസ്കാരിക സമ്മേളനം എൽ എം.ആർ.കെ സ്ഥാപകൻ രജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കെ കെ മുഹമ്മദിന് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം ഗുരുവായൂർ ര6ഗ്മിണി റീജൻസിയിൽ നടന്ന സമ്മേളനത്തിൽ ഡോ: കെ.ബി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു
ഡിസംബർമാസത്തിൽ നടക്കുന്ന ഭാഗവത സപ്താഹത്തിന്റെ വിളംബരവും ഏകാദശി സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായി .കൂടാതെ ശിശുദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം ലഭിച്ച പഴുവിൽ ഗോകുലം സ്ക്കൂളിനെ ആദരിച്ചു.
ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രൊഫ:നാരായണൻ നമ്പൂതിരി എന്നിവർ ദീപ പ്രോജ്വലനം നടത്തി ജോതി ദാസ് ഗുരുവായൂരിൻ്റെ അഷ്ടപദിയോടെ തുടങ്ങിയ യോഗത്തിൽഅഡ്വ.രവിചങ്കത്ത് ആ മുഖപ്രസംഗം നടത്തി. വടക്കുംപാട്ട് നാരായണൻ ഡോക്ടർ മൗനയോഗി ഹരിനാരായണൻ സ്വാമി ജികെ പ്രകാശൻ പി എസ് പ്രേമാനന്ദൻ ,കെ.ആർ.അഭിലാഷ് നായർ, സിംഗിൾ ബോബൻ, പ്രസാദ് എറണാകുളം’ അഡ്വ: രാജഗോപാലൻ, കെ.കെ.വേലായുധൻ, മണലൂർ ഗോപിനാഥ്, ജയൻ മേനോൻ എ .കെ.ദിവാകരൻ വനിത വേദി ഭാരവാഹികളായ ഇന്ദിര സോമസുന്ദരൻ, ജയശ്രി രവികുമാർ ,ചാന്ദ്നി, എന്നിവർ പ്രസംഗിച്ചു




