Skip to content
November 22, 2026
⌕

കാനഡയിലെ വാൾമാർട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ആസൂത്രിത ആക്രമണമെന്ന് പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം

November 21, 2026
Share this post to

സറെയ്: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ഒരു വാൾമാർട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഗഗൻപ്രീത് റെഹാൽ (ഗാരി – 23), സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്. നവംബർ 15-ന് രാത്രിയിലാണ് സ്റ്റോറിന് പുറത്ത് വെടിവെയ്പ്പുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ (IHIT) ഉദ്ധരിച്ച് സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട രണ്ടുപേരും സമീപത്തുള്ള ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവർ ദമ്പതികളാണെന്നും റിപ്പോർട്ടുകളുണ്ട്.

ഗഗൻപ്രീത് റെഹാലിനെതിരെ മുൻപ് ആയുധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളുള്ളതായി പോലീസ് അറിയിച്ചു. എന്നാൽ സുഖ്ജീത് കൗറിന് കാനഡയിൽ മറ്റ് വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യക്തമായ ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Get more updates from Pudukad News on Google