നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; കൈക്കുഞ്ഞടക്കം അഞ്ചുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Nedumangad car accident

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കൈക്കുഞ്ഞടക്കം അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു (Nedumangad car accident). നെടുമങ്ങാട്–വിതുര റോഡിൽ മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിലായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ അതിവേഗത്തിൽ റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് കടയ്ക്ക് സമീപം കൈക്കുഞ്ഞുമായി അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചുനിൽക്കുകയായിരുന്നു.
ഇവർക്ക് തൊട്ടരികിലൂടെ പാഞ്ഞെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറിയെങ്കിലും അഞ്ചുപേരും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാർ കടയിലേക്ക് പാഞ്ഞുകയറുന്നതും സമീപത്തുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും കാണാം.
Story Summary: A car lost control and crashed into a roadside shop in Mannurkonam on the Nedumangad–Vithura road in Thiruvananthapuram. Five people, including a mother carrying an infant and three others standing near the shop, escaped unharmed. CCTV footage of the incident has surfaced.




