രണ്ട് യൂറോയ്ക്ക് കാർ വാഷ്; വൻ ഓഫറുമായി അയർലണ്ടിലെ ഗ്യാരേജ്

അയർലണ്ടിലെ വാഹന ഉടമകൾക്ക് കാർ വാഷ് ചെലവ് കുറയ്ക്കാൻ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതി അവതരിപ്പിച്ച് അയർലണ്ടിലെ പ്രമുഖ ഗ്യാരേജ്.മാക്ൽ ഗ്യാരേജ് ആണ് ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത്.പ്രതിമാസം €19.95 മുതൽ ആരംഭിക്കുന്ന പുതിയ ‘വാഷ് ക്ലബ്’ പദ്ധതിയിലൂടെ ഒരു മാസം പരമാവധി 10 തവണ കാർ കഴുകാം. എല്ലാ വാഷുകളും ഉപയോഗിച്ചാൽ ഒരു കാർ വാഷിന് രണ്ട് യൂറോയിൽ താഴെ മാത്രമാണ് ചെലവ് വരുന്നത്. ഈ മാസം പുതുതായി അവതരിപ്പിച്ച മാക്ൽ വാഷ് ക്ലബ് സർവീസുകൾ മാക്ൽ ലോയൽറ്റി ആപ് വഴിയാണ് ലഭ്യമാകുക. ലോയൽറ്റി ആപ്പ് അംഗത്വം എടുത്ത് കാർ വാഷ് സബ്ക്രിപ്ഷൻ എടുത്താൽ ഓരോ തവണയും പ്രത്യേകം പണം നൽകാതെ അയർലണ്ടിൽ ഉടനീളമുള്ള മാക്ൽ കാർ വാഷ് കേന്ദ്രങ്ങളിൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് ക്യു ആർ കോഡ് സ്കാൻ ചെയ്ത് വാഷ് ചെയ്യാം.
മൂന്നു തരത്തിലുള്ള സബ്ഷൻ പ്ലാനുകളാണ് ലോയൽറ്റി ആപ്പിലൂടെ മാക്സ് അംഗത്വം ഉള്ളവർക്ക് ഓഫർ ചെയ്യുന്നത് €19.95 പ്രതിമാസം ചാർജ് വരുന്ന റെഗുലർ പ്ലാനും €24.95 പ്രതിമാസം ചാർജ് വരുന്ന സുപ്പീരിയർ പ്ലാനും €27.95 പ്രതിമാസം ചാർജ് വരുന്ന അൾട്ടിമേറ്റ് പ്ലാനും ആണ് ഉള്ളത്.ഓരോ പ്ലാനിലും മാസം പരമാവധി 10 കാർ വാഷുകൾ ലഭിക്കും. റെഗുലർ പ്ലാനിൽ പത്ത് തവണ ഉപയോഗിച്ചാൽ ഓരോ വാഷിനും €1.99 മാത്രമാണ് ചെലവ് വരുന്നത്. ഉയർന്ന നിരക്കിലുള്ള പ്ലാനുകളിൽ കൂടുതൽ നിലവാരത്തിലുള്ള വാഷ് സർവീസുകൾ ലഭിക്കും. ഏറ്റവും ഉയർന്ന സർവീസുകൾ ലഭിക്കുന്ന അൾട്ടിമേറ്റ് പ്ലാൻ എടുത്താൽ പോലും പത്തു കാർ വാഷും ഉപയോഗിച്ചാൽ രണ്ട് യൂറോ 75 സെന്റ് മാത്രമാണ് കാർ വാഷിന് ചെലവാകുക.
നിലവിൽ അയർലണ്ടിലെ 59 മാക്ൽ സ്റ്റേഷനുകളിലാണ് വാഷ് ക്ലബ് ലഭ്യമാക്കിയിരിക്കുന്നത്. മാക്ൽ ലോയൽറ്റി ആപ്പ് വഴി അംഗത്വമെടുത്ത ശേഷം സേവനം ലഭിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ഉപയോഗിക്കാം. ഒരേ ദിവസം 24 മണിക്കൂറിനുള്ളിൽ പരമാവധി രണ്ട് വാഷുകൾ ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്. കഴുകുന്നവർക്കും ദിവസേന യാത്ര ചെയ്യുന്നവർക്കും ഒന്നിൽ കൂടുതൽ കാറുകൾ ഉള്ളവർക്കും ഈ പദ്ധതി ചെലവ് കുറയ്ക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. അയർലണ്ടിൽ കാർ ഉടമകൾക്കിടയിൽ ചെലവ് കുറഞ്ഞ കാർ പരിചരണ സേവനങ്ങൾക്കുള്ള ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് മാക്ൽ പുതിയ അംഗത്വ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.




