Skip to content
November 25, 2026
⌕

കുവൈത്തിലെ മലയാളി ഗായകർക്കായി പ്രവാസി വെൽഫെയർ ‘സ്വരരാഗം – മലയാള ഗാനമത്സരം 2026’ സംഘടിപ്പിക്കുന്നു

November 22, 2026
Share this post to

കുവൈത്ത്: പ്രവാസി മലയാളികളിലെ സംഗീതപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവാസി വെൽഫെയർ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്വരരാഗം – മലയാള ഗാനമത്സരം 2026’ സംഘടിപ്പിക്കുന്നു.

സീനിയർ ബോയ്സ്, സീനിയർ ഗേൾസ് (2007–2010 കാലയളവിൽ ജനിച്ചവർ), പുരുഷന്മാർ, സ്ത്രീകൾ (2006 വരെയുള്ളവർ) എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

മലയാള സിനിമാഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും ഉൾപ്പെടുത്തി മൂന്ന് മിനിറ്റിൽ കവിയാത്ത, എഡിറ്റ് ചെയ്യാത്ത വീഡിയോ അയച്ചാണ് പ്രാഥമിക റൗണ്ടിൽ പങ്കെടുക്കേണ്ടത്.

മത്സരിക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ പേര്, സിവിൽ ഐഡി നമ്പർ, മത്സരവിഭാഗം എന്നിവ സഹിതം ഗാനത്തിന്റെ വീഡിയോ വാട്സ്ആപ്പ് മുഖേന അയക്കണം. നവംബർ 26 രാത്രി 12 മണി വരെയാണ് രജിസ്ട്രേഷനുള്ള അവസാന തീയതി.

പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ഗ്രാൻഡ് ഫിനാലെ ഡിസംബർ 4-ന് നേരിട്ട് (ഓഫ്‌ലൈൻ) നടക്കും.

കുവൈത്തിലെ പ്രവാസി മലയാളികളുടെ കലാപരമായ കഴിവുകൾക്ക് മികച്ച വേദിയൊരുക്കുന്ന ഈ സംഗീതമത്സരത്തിലേക്ക് എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +965 94909362 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Get more updates from Pudukad News on Google