‘ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല, അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി വിൽക്കുന്നത് തടയാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.(Health Minister K Muraleedharan assures strict action against sale of unapproved face creams)
അനധികൃതമായി ക്രീമുകൾ വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അമിതമായി മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവങ്ങൾ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സർക്കാർ അംഗീകരിച്ച നിരവധി ക്രീമുകൾ വിപണിയിൽ ലഭ്യമാണെന്നും, അവയല്ലാതെ പലരും ഓൺലൈൻ വഴിയാണ് അനധികൃത ഉൽപ്പന്നങ്ങൾ വരുത്തി ഉപയോഗിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഏത് ക്രീമും മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപ് അത് എവിടെ നിർമ്മിച്ചതാണെന്നും അംഗീകാരമുള്ളതാണോ എന്നും ജനങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ക്രീം തേച്ചതുകൊണ്ട് സൗന്ദര്യം വർദ്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗീകാരമില്ലാത്ത ക്രീമുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പുനൽകി.
Story Summary
Health Minister K. Muraleedharan announced that the government will take strict action to curb the sale of unapproved face creams, particularly cracking down on unauthorized sales through social media and online platforms. Urging the public to verify manufacturing details and use only government-approved products, the Minister emphasized that applying creams does not create beauty.




