പൂനെയിൽ കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം: 35 താമസക്കാരെ രക്ഷപ്പെടുത്തി, 18 വാഹനങ്ങൾ കത്തിനശിച്ചു | Fire Breaks Out In Pune Building

പൂനെ: പൂനെയിലെ കോന്ധ്‌വ മേഖലയിലുള്ള നാല് നില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 18 വാഹനങ്ങൾ കത്തിനശിച്ചു. അപകടത്തെത്തുടർന്ന് കെട്ടിടത്തിലുണ്ടായിരുന്ന 35 താമസക്കാരെ അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി.(Fire Breaks Out In Pune Building Parking Lot Thirty Five Residents Rescued)
ഭാഗ്യോദയ് നഗറിലെ ലെയിൻ നമ്പർ 34-ലുള്ള പാർപ്പിട സമുച്ചയത്തിൽ പുലർച്ചെ 3.19-ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടമാകെ കട്ടിയുള്ള പുക നിറഞ്ഞതോടെ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിരക്ഷാസേനാംഗങ്ങൾ 35 താമസക്കാരെയും കെട്ടിടത്തിന്റെ ടെറസിലേക്ക് സുരക്ഷിതമായി മാറ്റി. 20 മിനിറ്റിനുള്ളിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനാൽ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Story Summary
Around 35 residents were rescued after a fire broke out in the parking lot of a four-storey residential building in Pune’s Kondhwa area early Sunday, damaging 18 vehicles. Firefighters evacuated residents to the terrace and doused the blaze within 20 minutes, preventing it from spreading to nearby buildings.




