Skip to content
November 23, 2026
⌕

ന്യൂറോബ്ലാസ്റ്റോമ കണ്ടെത്തിയ മകന് ചികിത്സ നിഷേധിച്ചു; മിസോറിയിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

November 23, 2026
Share this post to

മിസോറി: ചികിത്സ ലഭിക്കാതെ കാൻസർ ബാധിച്ച മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമ്മയ്ക്കും കുട്ടിയെ പരിചരിച്ചിരുന്ന സ്ത്രീയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മിസോറിയിലെ ഓസാർക്കിൽ താമസിക്കുന്ന ഡെസ്റ്റിനി ഷ്ലീഫെർട്ട്, കുട്ടിയെ പരിചരിച്ചിരുന്ന ഡെബി സ്യൂ പോട്ടർ എന്നിവർക്കെതിരിയാണ് കേസ് എടുത്തിരിക്കുന്നത്.

2024 മാർച്ചിൽ കുട്ടിക്ക് ന്യൂറോബ്ലാസ്റ്റോമ (ശിശുക്കളിലും ചെറിയ കുട്ടികളിലും കാണപ്പെടുന്ന ഒരു തരം കാൻസറാണ് ന്യൂറോബ്ലാസ്റ്റോമ) സ്ഥിരീകരിച്ചത്. എന്നാൽ തുടർപരിശോധനകളും ചികിത്സയും ഉറപ്പാക്കാൻ അമ്മ തയാറായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മരിക്കുമ്പോൾ കുട്ടിയുടെ ഭാരം വെറും 10.8 കിലോഗ്രാം (24 പൗണ്ട്) മാത്രമായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഴകൾ വളരുകയും ഭക്ഷണം കഴിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തിട്ടും കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ല.

വീടിന്റെ ശോചനീയാവസ്ഥ അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയാൽ മറ്റ് കുട്ടികളുടെ സംരക്ഷണം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് മകനെ ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്ന് ഡെസ്റ്റിനി പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google