വൈക്കത്തഷ്ടമിയുടെ ഭാഗമായി കാർണിവൽ നടക്കുന്ന ഭാഗത്ത് സംഘർഷം. മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. ഹാൻസ് നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയത്

വൈക്കം: വൈക്കത്തഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി കാർണിവൽ നടക്കുന്ന പ്രദേശത്ത് യുവാവിന് കുത്തേറ്റു. കർണാടക സ്വദേശി അജയ്യയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആൽബിനെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് പുലർച്ചെ മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കാർണിവലിലേക്ക് വിവിധ ഉപകരണങ്ങളുമായി എത്തിയവർ തമ്മിലാണ് സംഘർഷമുണ്ടായത്.
മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലും പിന്നീട് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഗുരുതരമായി പരുക്കേറ്റ അജയ്യയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




