Skip to content
November 23, 2026
⌕

വീടിന്റെ പാരപ്പെറ്റ് തകര്‍ന്നുവീണ് അപകടം; കോഴിക്കോട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം, കൂടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു

November 23, 2026
Share this post to

കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ വീടിന്റെ പാരപ്പെറ്റ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കാരന്തൂര്‍ സ്വദേശി രജനീഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അതിഥി തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

മോരിക്കരയിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പാരപ്പെറ്റ് തകര്‍ന്നാണ് അപകടമുണ്ടായത്. പാരപ്പെറ്റിന്റെ ഒരു ഭാഗം കെട്ടുന്നതിനിടയില്‍ അപ്രതീക്ഷിതമായി തകര്‍ന്നുവീഴുകയായിരുന്നു.

സംഭവത്തില്‍ ഏലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. രജനീഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

Get more updates from Pudukad News on Google