31-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിക്കും | IFFK 2026

തിരുവനന്തപുരം: 31-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ (നവംബർ 25) രാവിലെ 10 മണിക്ക് ആരംഭിക്കും (IFFK 2026). ഡിസംബർ 11 മുതൽ 18 വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള നടക്കുന്നത്.
ഇത്തവണ രാവിലെ ഏഴ് മണിക്ക് തന്നെ ആദ്യ പ്രദർശനം ആരംഭിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ടാഗോർ തിയറ്ററിൽ 24 മണിക്കൂറും സിനിമാ പ്രദർശനമുണ്ടാകും.
ഡെലിഗേറ്റ് രജിസ്ട്രേഷനായി മേളയുടെ ഔദ്യോഗിക വെബ്സൈറ്റായ registration.iffk.in സന്ദർശിക്കാം.
Story Summary:
Delegate registration for the 31st International Film Festival of Kerala (IFFK) will begin on November 25, 2026, at 10 am. The festival is scheduled to take place from December 11 to 18. This year, the first screening will begin at 7 am, while Tagore Theatre will host round-the-clock screenings. Delegates can register through the official website.




