Skip to content
November 25, 2026
⌕

അർക്കൻ സോയിൽ റോഡപകടത്തിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; മക്കൾ ഗുരുതരാവസ്ഥയിൽ

November 25, 2026
Share this post to

അർക്കൻസോ സംസ്ഥാനത്തെ ബെൻ്റൺവില്ലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ഇന്ത്യക്കാരൻ മരിച്ചു. കൊല്ലപ്പെട്ട അശോക് സോമസുന്ദരത്തിൻ്റെ (39) കൂടെ ഉണ്ടായിരുന്ന രണ്ടു കുട്ടികൾക്കു പരിക്കേറ്റു.

ഞായറാഴ്ച്ച എസ് ഡബ്ലിയു 14-ാം സ്ട്രീറ്റ്, ടേൺബ്രിജ് ഡ്രൈവ് എന്നിവയുടെ ഇൻ്റർസെക്ഷനിൽ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.

ഒരു ഡ്രൈവർ റെഡ് സിഗ്നൽ ലംഘിച്ചു മറ്റൊരു വാഹനത്തിൽ ഇടിച്ച വാഹനം സോമസുന്ദരം ഓടിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. അദ്ദേഹം തൽക്ഷണം മരിച്ചു.

നിയമം ലംഘിച്ചു അപകടമുണ്ടാക്കിയ ആൾ നിയമം ലംഘിച്ചു അപകടമുണ്ടാക്കിയ ആൾ പരിക്കേറ്റു ആശുപത്രിയിൽ. സോമസുന്ദരത്തിൻ്റെ മകൾക്കു 9 വയസും മകന് 4 വയസുമാണ് പ്രായം. ഇന്ത്യൻ സമൂഹം മുൻകൈയെടുത്തു ഗോഫണ്ട്മി ആരംഭിച്ചു. മകൻ്റെ പരുക്കുകൾ ഗൗരവമുള്ളതല്ല എന്ന് അതിൽ പറയുന്നു. പക്ഷെ മകൾ ഐ സി യുവിലാണ്.

സോമസുന്ദരത്തിൻ്റെ ഭാര്യക്കും മക്കൾക്കുമായി $400,000 പിരിച്ചെടുക്കാനാണ് ശ്രമം. സംസ്കാര ചെലവുകൾക്കും മകളുടെ ഈ സഹായിക്കുമെന്നാണ് പ്രതീക്ഷ. മൂവായിരത്തിലധികം പേരിൽ നിന്നായി $241,063 ലഭിച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google