‘പിന്നിൽ 80 വ്യാജ അക്കൗണ്ടുകൾ’; കെ സിക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും പരാതി, അന്വേഷണം ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്

തിരുവനന്തപുരം: കോൺഗ്രസിൽ സൈബർ പോര് രൂക്ഷമായതിനിടെ കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി.
80 വ്യാജ അക്കൗണ്ടുകൾ വഴിയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് വീണ്ടും പരാതി നൽകിയത്.
മുമ്പ് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ വിമർശനം ഉന്നയിച്ച ദീപ്തി മേരി വർഗീസ്, സമഗ്രമായ സൈബർ അനേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
കെ സിയെ ലക്ഷ്യമിടുന്ന അക്കൗണ്ടുകളുടെ പരസ്പര ബന്ധം അന്വേഷിക്കണമെന്നും പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പരാതിക്കൊപ്പം 80 അക്കൗണ്ടുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അക്കൗണ്ടുകൾ നീക്കാൻ മെറ്റയോട് ആവശ്യപ്പെടണമെന്നാണ് ആവശ്യം.
Get more updates from Pudukad News on Google




