എല്‍പിഎസ്ടി സമരം; അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനാകില്ല.സമരക്കാരുടെ നാല് ആവശ്യങ്ങൾക്ക് സർക്കാരിന്റെ പച്ചക്കൊടി: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനാകില്ലെന്നും അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം കൂടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട 1:11, ഇടുക്കി 1:12, കണ്ണൂര്‍ 1:14 എന്നിങ്ങനെയാണ് ഇപ്പോഴത്തെ അനുപാതം. ഇതില്‍ മാറ്റം വരുത്തിയാലും അധ്യാപകരുടെ എണ്ണം കൂടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിലവിൽ, സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ റിട്ടയര്‍മെന്റ് ഒഴിവ് നല്‍കുന്നതിൽ ഉൾപ്പെടെ പരിമിതിയുണ്ട്. സംരക്ഷിത അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കേണ്ടെ? സമരക്കാരെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരസമിതിയുമായി ഇനിയും ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഒരു ധാരണയുണ്ടായാല്‍ നാല് കാര്യങ്ങളില്‍ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നുണ്ടെന്നും ഇല്ലാത്ത ഒഴിവില്‍ പിഎസ്‌സി പരീക്ഷ നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യം പരിശോധിക്കാന്‍ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും എല്ലാ വകുപ്പിലെയും പരീക്ഷ സംബന്ധിച്ച് പിഎസ്‌സിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




