Skip to content
November 26, 2026
⌕

വയനാട്ടിലെ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകി ചൂഷണം. ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പനയും തകൃതി. വൻ മദ്യ ശേഖരം പിടിച്ചെടുത്ത് എക്‌സൈസ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

November 26, 2026
Share this post to

സുൽത്താൻബത്തേരി: തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകി ചൂഷണം നടത്തിവന്ന കേസിൽ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടുവൻചാൽ കോട്ടൂർ സ്വദേശി തകിടിയിൽ എൽദോയെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കോട്ടൂരിലെ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിവന്നിരുന്ന ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി ശേഖരിച്ച മദ്യവും കണ്ടെത്തിയിട്ടുണ്ട്. 

മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിരുന്ന പ്രതി, പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം എക്‌സൈസ് സംഘം സാഹസികമായി തടഞ്ഞ് പിടികൂടുകയായിരുന്നു.

Get more updates from Pudukad News on Google