Skip to content
November 27, 2026
⌕

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മേഖലയിലെ തൊഴിലാളികൾക്ക് ഗവ: അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) പാലക്കാട് ഏരിയാ സമ്മേളനം

November 26, 2026
Share this post to

പാലക്കാട്: ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി തൊഴിൽ മേഖലയിലേക്കുള്ള അനധികൃത കടന്നു കയറ്റം അവസാനിപ്പിക്കാൻ ഈ മേഖലയിലെ തൊഴിലാളികൾക്ക് ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെപിവിയു സിഐടിയു) പാലക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
 
പാലക്കാട് കെഎസ്‌ടി എ ഹാളിൽ നടന്ന  ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നീനു ഷൗക്കത്ത്, ജില്ലാ കമ്മിറ്റിയംഗം സതീഷ് കുമാർ, എന്നിവർ സംസാരിച്ചു
 
സംസ്ഥാന കമ്മിറ്റി അംഗം ശശി പല്ലാവൂർ, അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം  ജയൻ വർണ്ണം സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം നിയാസ് വ്യൂ നന്ദിയും പറഞ്ഞു.
 
ഭാരവാഹികളായി പ്രസിഡന്റ്. മണികണ്ഠൻ, വൈസ് പ്രസിഡണ്ട് അൻഷാദ്, സെക്രട്ടറി നിയാസ് വ്യൂ, ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ അനിൽ വി എന്നിവരെ തിരഞ്ഞെടുത്തു.

കെപിവിയു സിഐടിയു ഏരിയ സമ്മേളനംസംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുന്നു.

Get more updates from Pudukad News on Google