ഹയർ സെക്കണ്ടറി വിഭാഗം “മിനി ദിശ” കരിയർ എക്സ്പോ ഉന്നത വിദ്യാഭ്യാസ പ്രദർശനങ്ങൾക്ക് പുന്നപ്ര അറവുകാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി

അമ്പലപ്പുഴ: ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഉപരി പഠന തൊഴിൽ സാധ്യതകളെ കുറിച്ച് അവബോധം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ സംഘടിപ്പിക്കുന്ന “മിനി ദിശ” കരിയർ എക്സ്പോയ്ക്ക് പുന്നപ്ര അറവുകാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ചെങ്ങന്നൂർ റീജനൽ ഡപ്യൂട്ടി ഡയറക്ടർ കെ. സുധ അദ്ധ്യക്ഷത വഹിച്ചു. അറവുകാട് ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ ബിനീഷ് ബോയ് മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് കോർഡിനേറ്റർ ഡോക്ടർ അസീം സി എം, സിജിആൻ്റ് എസി ജില്ലാ കോർഡിനേറ്റർ ഹസീനബീവി എ, ജോയിൻ്റ് കോർഡിനേറ്റർ റംലത്ത് എസ്, ഹയർ സെക്കണ്ടറി വിഭാഗം അക്കാദമിക്ക് അസിസ്റ്റൻ്റ കോർഡിനേറ്റർമാരായ മുഹമ്മദ് സാബിർ സാഹിബ്, രാധാകൃഷ്ണൻ ബി, പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗം ഗീതബാബു, അറവുകാട് ക്ഷേത്ര യോഗം പ്രസിഡൻ്റ് എസ് കിഷോർ കുമാർ,

സെക്രട്ടറി പി.റ്റി. സുമിത്രൻ, കമാൽ എം മാക്കിയിൽ, ഹയർ സെക്കണ്ടറി വിഭാഗം ജില്ലാ കോർഡിനേറ്റർ ജെ രാജേഷ്, അറവുകാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ആർ, അറവുകാട് സ്ക്കൂൾ പി.ടി എ പ്രസിഡൻ്റ് എ അബ്ദുൾ ഷുക്കൂർ, അറവുകാട് എച്ച് എസ് എസ് കരിയർ ഗൈഡ് ഷിബിമോൾ വി, വിദ്യാഭ്യാസ ജില്ല കൺവീനർ ഡോക്ടർ അർച്ചനാ ദേവി റ്റി. കുട്ടനാട് വിദ്യാഭ്യാസ ജില്ല കൺവീനർ പ്രമീള കുമാരി എസ്, ആലപ്പുഴ വിദ്യാഭ്യസ ജില്ലാ കൺവീനർ റാണി എം എസ്, സ്റ്റേറ്റ് ഫാക്കൽറ്റി മാരായ വർഗീസ് പോത്തൻ, ടോമി കെ.റ്റി, പ്രതാപചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് ഉടനീളം എല്ലാ ജില്ലകളിലും ദിശ ഹയർ സ്റ്റഡീസ് എക്സ്പോ വിദ്യാഭാസ പ്രദർശനം നടക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ആലപ്പുഴ ജില്ലയിൽ പുന്നപ്രയിൽ നടക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മുൻ നിര ദേശീയ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് കുടുതൽ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും മികച്ച കരിയർ ആസൂത്രണത്തിന് സഹായം നൽകുകയും ചെയ്യുക എന്നതാണ് ദിശ എക്സ്പോയുടെ ലക്ഷ്യം.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനങ്ങളിൽ 109 ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ നിന്നായി വിവിധ വിദ്യാഭാസ സ്ഥാപനങ്ങളുടെ 46 സ്റ്റാളുകൾ ആണ് പ്രദർശനത്തിനുള്ളത്.
തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെസെമിനാറുകൾ, കരിയർ കൗൺസിലിംഗ് എന്നിവ എക്സ്പോയുടെ ഭാഗമാണ്. കേരള കാർഷിക സർവ്വകലാശാലകളുടെ പ്രദർശനങ്ങൾ, സായുധ സേനങ്ങളുടെ പരിചയപ്പെടുത്തൽ എന്നിവ ഉണ്ടാകും.
27 ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം ജി സുധാകരൻ എം എൽ എ ഉദ്ഘാടനം ചെയ്യും. അറവുകാട് ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷത വഹിയ്ക്കും.




