Skip to content
November 28, 2026
⌕

എസ്പാനിയോ ഇവന്റ്‌സിന്റെ മിസിസ് കേരള 2026 സീസണ്‍ 8 ഗ്രാന്റ് ഫിനാലേ ശനിയാഴ്ച നടക്കും

November 27, 2026
Share this post to

കൊച്ചി:എസ്പാനിയോ ഇവന്റ്‌സിന്റെ മിസിസ് കേരള 2026 സീസണ്‍ 8 ഗ്രാന്റ് ഫിനാലേ  നവംബർ 28 ശനിയാഴ്ച )കളമശ്ശേരി എസ് ഡി സ്‌കേപ്‌സില്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന അവസാനഘട്ടം വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.

700 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്ത 48 ഫൈനലിസ്റ്റുകളാണ് മൂന്ന് റൗണ്ടുകളിലായി മത്സരിക്കുന്നത്. കൈത്തറി സാരിയിലെ പരിചയപ്പെടുത്തൽ റൗണ്ടോടെയായിരിക്കും തുടക്കം. തുടർന്ന് ഗ്രൂപ്പ് പെർഫോമൻസും ചോദ്യോത്തര റൗണ്ടുകളും നടക്കും.

സജിനാസ് സലീം (മിസിസ് കേരള 2017), നടി മീര വാസുദേവ്, നടൻ സരത് ദാസ്, നടി കുക്കു പരമേശ്വരൻ, നടി ജുവൽ മേരി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

വിവിധ സബ്ടൈറ്റിൽ വിഭാഗങ്ങളിലെ വിജയികളെയും ചടങ്ങിൽ ആദരിക്കും
ടൂത്ത്കെയർ ആണ് ടൈറ്റിൽ സ്പോൺസർ. സമോറ, കേശ ഹെയർ ഓയിൽ, സജാസ് ബൊട്ടീക്ക്, ഷോപ്പ് 365 ഡേയ്സ് എന്നിവർ പവേർഡ് ബൈ പാർട്ണർമാരാണ്. 

b56eb4d7-4c30-42cd-b0f7-f9066192e677

ബ്ലാക്ക് ടുലിപ് ഫ്ലവേഴ്സ്, ഡോ. മറീന വർഗീസ്, പാറക്കാട്ട് ജ്വൽസ്, സമാരിട്ടൻ ഹോസ്പിറ്റൽ പഴങ്ങനാട്, ഫെർമാറ്റ്സ് ഇന്റർനാഷണൽ മ്യൂസിക് അക്കാദമി എന്നിവർ അസോസിയേറ്റ് സ്പോൺസർമാരും, ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് മാർക്കറ്റിങ് പാർട്ണറുമായിരിക്കും.

എസ്പാനിയോ ഇവന്റ്സ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അൻവർ എ.ടി. യാണ്  ഷോ ഡയറക്ടർ. ഡാലു കൃഷ്ണദാസ് ഗ്രൂമിങ്ങിനും കൊറിയോഗ്രഫിക്കും നേതൃത്വം നൽകും. പ്രോഗ്രാം കോർഡിനേറ്റർ – ഷാജി പട്ടിക്കര

Get more updates from Pudukad News on Google