Skip to content
November 27, 2026
⌕

തിരുപ്പരൻകുണ്ഡ്രം മലമുകളിലെ കൽത്തൂണിൽ നാളെ തന്നെ കാർത്തിക മഹാദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി; സുരക്ഷാ ചുമതല തമിഴ്നാട് പൊലീസിന് പകരം സിആർപിഎഫിന്. ഉത്തരവ് നടപ്പാക്കാത്തതിൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് കോടതിയലക്ഷ്യ നോട്ടീസ്. വിധി ഹിന്ദുക്കളുടെ വലിയ വിജയമെന്ന് വിശേഷിപ്പിച്ച് ബിജെപി. ‘വിജയ്‌യുടെ കളി കഴിഞ്ഞു’ എന്ന പരിഹാസവുമായി സമൂഹമാധ്യമ പോസ്റ്റും

November 27, 2026
Share this post to

ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ നാളെ തന്നെ കാർത്തിക മഹാദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വിധിയെ ഹിന്ദുക്കളുടെ വലിയ വിജയമെന്ന് വിശേഷിപ്പിച്ച് ബിജെപി രംഗത്തെത്തി. ‘വിജയ്‌യുടെ കളി കഴിഞ്ഞു’ എന്ന പരിഹാസത്തോടെയാണ് ബിജെപി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്.

ദീപം തെളിയിക്കുന്നതിനുള്ള സുരക്ഷാ ചുമതല തമിഴ്നാട് പൊലീസിന് പകരം സിആർപിഎഫിനാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. തിരുപ്പരൻകുണ്ഡ്രം പിടിച്ചെടുക്കാൻ പോകുന്ന സിആർപിഎഫ് സംഘമെന്ന അടിക്കുറിപ്പോടെ സായുധ വാഹനങ്ങളും യുദ്ധ ടാങ്കറുകളും നീങ്ങുന്ന വീഡിയോയും ബിജെപി പങ്കുവെച്ചു.


കൽത്തൂണിൽ കാർത്തിക മഹാദീപം തെളിയിക്കാൻ നേരത്തെ ഉത്തരവിട്ടിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. 


ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. മധുര ജില്ലാ കലക്ടർ, തമിഴ്നാട് ഡിജിപി, ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങൾ എന്നിവർക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

പ്രഥമദൃഷ്ട്യാ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം നടന്നതായി നിരീക്ഷിച്ച കോടതി, തമിഴ്നാട്ടിൽ ഭരണപരമായ കുഴപ്പമുണ്ടെന്നും ചൂണ്ടിക്കാട്ടി. സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതായും ട്രസ്റ്റ് ബോർഡ് ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും കോടതി വിമർശിച്ചു. നോട്ടീസ് ലഭിച്ചവർ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നും നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.

Get more updates from Pudukad News on Google