Skip to content
November 27, 2026
⌕

500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

November 27, 2026
Share this post to

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത പരിഗണിച്ച് 500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കൂടാതെ, നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് മാസം വരെ നീട്ടി നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി സണ്ണി ജോസഫാണ് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചത്. ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾക്കായി 360 കോടി രൂപയുടെ കേന്ദ്ര സഹായവും, സംസ്ഥാനത്തെ 33,115 അങ്കണവാടികളെ ഊർജ്ജക്ഷമമാക്കുന്നതിനുള്ള ‘അങ്കൺ ജ്യോതി’ പദ്ധതിക്കായി 1,024 കോടി രൂപയും കേരളം തേടിയിട്ടുണ്ട്. 

ഇതിനുപുറമെ, കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥ പിൻവലിക്കണമെന്നും മന്ത്രി സണ്ണി ജോസഫ് യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google