Skip to content
November 29, 2026
⌕

തിരുപ്പരൻകുൻട്രം കാർത്തിക ദീപ വിവാദം: വിജയ്‌ക്കെതിരെ കേസെടുക്കണം; അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ | Tirupparankundram Karthigai Deepam controversy

November 28, 2026
Share this post to
Tirupparankundram Karthigai Deepam controversy

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻട്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയത്. ഹൈന്ദവരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും മതാചാരങ്ങൾ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. (Tirupparankundram Karthigai Deepam controversy)

ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ നവംബർ 24ന് സുപ്രീംകോടതി അനുമതി നൽകിയിട്ടും ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. സുപ്രീംകോടതി നിർദേശങ്ങൾ മനഃപൂർവം ലംഘിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ദീപം തെളിയിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ നേരത്തെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോടതി അലക്ഷ്യ നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ കേന്ദ്രത്തെ സമീപിച്ചത്.

അതേസമയം, തിരുപ്പരൻകുൻട്രം മലയിലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദീപത്തൂണിന് സമീപത്തേക്ക് 20 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചുമതലയുള്ള മുൻ ജഡ്ജിമാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവെന്നാണ് റിപ്പോർട്ട്.
ദീപത്തൂൺ സർവേ കല്ലാണെന്നും വിളക്ക് തെളിയിക്കാനുള്ള തൂണല്ലെന്നുമായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ വാദം. നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാറും സമാന നിലപാട് വ്യക്തമാക്കിയിരുന്നു. ദീപം തെളിയിക്കാൻ അനുമതി നൽകിയ കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയായെന്നാണ് രാഷ്ട്രീയതലത്തിലെ വിലയിരുത്തൽ.

Summary: Supreme Court lawyer Vineet Jindal has complained to Union Home Minister Amit Shah, seeking criminal action against Tamil Nadu Chief Minister C. Joseph Vijay and officials over the Tirupparankundram Karthigai Deepam controversy. The complaint alleges obstruction of religious practices and non-compliance with the Supreme Court’s directions.

Get more updates from Pudukad News on Google