Skip to content
November 29, 2026
⌕

എസ്.എം.എ. കുട്ടികളുടെ ചികിത്സാ ക്യാമ്പെയിനിൽ ആശയക്കുഴപ്പമുണ്ടാക്കി; ഫണ്ട് സമാഹണം സ്വാഗതാർഹം : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

November 28, 2026
Share this post to

തിരുവനന്തപുരം : കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയതാണ് തെറ്റിധാരണയ്ക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സർക്കാർ നൽകുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പറഞ്ഞത്.
എസ്.എം.എ. ബാധിതർക്ക് ഓറൽ മരുന്നായ റിസ്ഡിപ്ലാം മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക ചികിത്സ. ഇത് സർക്കാർ സൗജന്യമായി നൽകിവരുന്നുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന ക്യാമ്പെയിൻ ജീൻ തെറാപ്പിക്കുവേണ്ടിയാണെന്ന് പിന്നീട് വ്യക്തമായത്.
ചോദ്യത്തിൽ ചികിത്സാരീതി വ്യക്തമാക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.
ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിൽ അതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു.
കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്ന ഏത് ശ്രമവും വ്യക്തിപരമായി സന്തോഷം നൽകുന്നതാണ്. ആപത്ത് ഘട്ടങ്ങളിൽ ജാതി, മതം, വർണം, വർഗം എന്നിവയ്ക്കതീതമായി സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മനുഷ്യത്വം എസ്.എം.എ ബാധിതരായ കുട്ടികളുടെ കാര്യത്തിലും പ്രകടമാകുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
Get more updates from Pudukad News on Google