മീനങ്ങാടിയിൽ നാല് ലിറ്റർ വ്യാജമദ്യവുമായി സ്ഥിരം ലഹരിവിൽപ്പനക്കാരൻ പിടിയിൽ; കണിയാമ്പറ്റ സ്വദേശി ജോയിയെ എക്സൈസ് പിടികൂടിയപ്പോൾ കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു | Meenangadi Illicit Liquor

മീനങ്ങാടി: സ്ഥിരമായി ലഹരിവിൽപ്പനയിൽ ഏർപ്പെട്ടിരുന്നയാളെ നാല് ലിറ്റർ വ്യാജമദ്യവുമായി എക്സൈസ് സംഘം പിടികൂടി (Meenangadi Illicit Liquor). കേസിലെ കൂട്ടുപ്രതി ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെട്ടു. കണിയാമ്പറ്റ പുതൂർ മോർക്കാലായിൽ വീട്ടിൽ ജോയി (61) ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന കണിയാമ്പറ്റ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ എന്ന റഫിയുദ്ദീൻ (42) ആണ് പിടിയിലാകാനുള്ളത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് എക്സൈസ് സംഘം ജോയിയെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെട്ട റഫിയുദ്ദീനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.
ജോയി നേരത്തെയും നിരവധി ലഹരിവിൽപ്പന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, വ്യാജമദ്യവുമായി പിടിയിലാകുന്നത് ആദ്യമായാണെന്നും എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് എൻഫോഴ്സ്മെന്റ് പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് കുട്ടി, വി. രഘു, എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മിഥുൻ, എം. സുരേഷ്, വി.പി. വജീഷ് കുമാർ, കെ.ആർ. ധന്വന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.എസ്. ശ്രീജിന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
Story Summary: Excise officials arrested a 61-year-old man named Joy in Meenangadi with four litres of illicit liquor. His alleged accomplice, Rafiudheen (42), escaped and is currently being sought by the authorities. Officials said Joy had previously been involved in several drug-related cases.




