loader image
‘സ്വർണ്ണം കട്ടവരാണപ്പാ… കപ്പിലെ സ്വർണ്ണം നോക്കപ്പാ’: സർക്കാരിനെ പരിഹസിച്ച് പി.കെ അബ്ദുറബ്ബ്

‘സ്വർണ്ണം കട്ടവരാണപ്പാ… കപ്പിലെ സ്വർണ്ണം നോക്കപ്പാ’: സർക്കാരിനെ പരിഹസിച്ച് പി.കെ അബ്ദുറബ്ബ്

മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വർണ്ണക്കപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിഹാസ പോസ്റ്റ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിവാദമായ ഒരു പാരഡി ഗാനത്തിന്റെ വരികൾ കടമെടുത്താണ് അബ്ദുറബ്ബ് സർക്കാരിനെതിരെ ഫേസ്ബുക്കിൽ രംഗത്തെത്തിയത്.

കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടുന്നവർ കൊണ്ടുപോകുന്നതിന് മുൻപ് അത് നന്നായി പരിശോധിക്കണമെന്നാണ് അബ്ദുറബ്ബ് പരിഹസിച്ചത്. “സ്വർണ്ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വർണ്ണം ചെമ്പാക്കിയോ സ്വർണ്ണപ്പാളികൾ മാറ്റിയോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. സ്വർണ്ണം കട്ടവരാണപ്പാ… കപ്പിലെ സ്വർണ്ണം നോക്കപ്പാ…” എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന്റേത് മാപ്പർഹിക്കാത്ത സ്ത്രീവിരുദ്ധത! എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ടി.പി രാമകൃഷ്ണൻ

ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുള്ള എഴുതിയ ‘പോറ്റിയേ കേറ്റിയേ’ എന്ന് തുടങ്ങുന്ന പാരഡി ഗാനത്തിന്റെ ശൈലിയിലാണ് ഈ പരിഹാസം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രചാരണത്തിനായി വ്യാപകമായി ഉപയോഗിച്ച ഈ ഗാനം, സർക്കാരിനെതിരെയുള്ള ആയുധമായി ഇപ്പോഴും പ്രതിപക്ഷം ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് അബ്ദുറബ്ബിന്റെ പുതിയ പോസ്റ്റ്.

See also  സൗദിയിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാം! പുതിയ നിയമം പ്രാബല്യത്തിൽ

The post ‘സ്വർണ്ണം കട്ടവരാണപ്പാ… കപ്പിലെ സ്വർണ്ണം നോക്കപ്പാ’: സർക്കാരിനെ പരിഹസിച്ച് പി.കെ അബ്ദുറബ്ബ് appeared first on Express Kerala.

Spread the love

New Report

Close