കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർകുഴി വീട്ടിൽ സുബീറിന്റെ മകൻ അമീർഅലി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി സ്കൂളിൽ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കയ്പമംഗലം പോലീസിൽ അറിയിക്കാനായി സ്റ്റേഷനിൽ എത്തിയിരുന്നു. ഈ സമയത്താണ് കുട്ടിയുടെ മരണവിവരം എത്തുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു
The post വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on IJKVOICE.


