
ചാവക്കാട്: കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാല (KUFOS) യുടെ കീഴില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ കോമ്പൌണ്ടില്‍ ആരംഭിക്കുന്ന മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. ഇത് സംബന്ധമായി വക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു. യോഗത്തില്‍ കുഫോസ് ഡയറക്ടര്‍ ഓഫ് എക്സ്റ്റെന്‍ഷന്‍ ഡോ. എം. കെ സജീവന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി സീമ, […]


