
ചാവക്കാട് : 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 117.5 പവൻ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 1,028 പോയിന്റുകളുമായാണ് കണ്ണൂർ വിജയകിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്റെ നേട്ടം. തൃശൂർ 1,023 പോയിന്റുകളുമായി യദുകൃഷ്ണൻ മെമ്മോറിയൽ ട്രോഫി നേടി രണ്ടാം സ്ഥാനത്തെത്തി.ഒടുവിലായി നടന്ന മത്സരങ്ങളുടെകൂടി ഫല പ്രഖ്യാപനങ്ങളും അപ്പീൽ ഫലങ്ങളും പുറത്തുവന്നതോടെയാണ് കണ്ണൂർ കിരീടം ഉറപ്പിച്ചത്. 1017 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയത് കോഴിക്കോടാണ്.നാലാം സ്ഥാനത്തുള്ള പാലക്കാടിന് 1013 പോയിന്റുണ്ട്.ഒന്നാം സ്ഥാനം […]


