
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കാൻ തീരുമാനം. നാടിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി ഗ്രാമസഭ എന്ന ആശയം നടപ്പാക്കുന്നത്ന. ഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബറിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. വിവിധ വികസന-ക്ഷേമ പദ്ധതികൾക്ക് അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിനായി സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗരേഖ പ്രകാരം ഫെബ്രുവരി 20-നകം പദ്ധതികൾക്ക് അന്തിമ അംഗീകാരം വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ശുപാർശകൾക്കും […]


