
പുന്നയൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹംസകുട്ടി മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 1, 2 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എ.സ്.ടി.യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ന്യൂസ് പേപ്പർ ഏജന്റ്സ് & വിതരണ തൊഴിലാളി യൂണിയൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി അസീസ് മന്ദലാംകുന്ന്, മുട്ടിൽ ഖാലിദ്, ജലീൽ കാര്യാടത്ത്, […]


