
ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. ഇന്ന് മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഹൈതമി, ഇസ്മായിൽ അൻവരി, അബ്ദുസമദ് ഫൈസി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശീർനി വിതരണവും അന്നദാനവും നടന്നു. സന്ധ്യയോടെ (മഗ്‌രിബ് നമസ്കാരത്തിനു ശേഷം) പള്ളി അലങ്കരിച്ച വൈദ്യുതി ദീപങ്ങൾ സ്വിച്ച് ഓൺ ചെയ്തു. ജനുവരി 28, 29 […]


